കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി

കർഷകസ്വരാജ് സത്യഗ്രഹ സന്ദേശ യാത്ര  കണ്ണൂർ ജില്ലാ സമാപനംകേളകത്ത് നടത്തി
Nov 9, 2025 06:52 AM | By PointViews Editor

കേളകം: വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യനും ജീവിക്കണം എന്ന മുദ്രാവാക്യം ഉയർത്തി കഴിഞ്ഞ ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി മുതൽ കർഷക സ്വരാജ് സത്യാഗ്രഹ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹം നടത്തി വരികയാണ്. ഇതിനെ പിന്തുണക്കുന്നതിന് കേരളത്തിലെ സ്വതന്ത്ര കർഷക സംഘടനകളും, വ്യാപാരികളും മറ്റ് ഇതര സംഘടനകളും ചേർന്ന് രൂപീകരിച്ച ഐക്യദാർഢ്യ സമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിലെ സത്യാഗ്രഹ പന്തലിൽ നിന്നും തിരുവനന്തപുരത്തേക്ക് കർഷകസ്വരാജ് സത്യാഗ്രഹ സന്ദേശ യാത്ര വെള്ളിയാഴ്ച ആരംഭിച്ചു. സത്യാഗ്രഹ പന്തലിൽ വച്ച് ജാഥാ ക്യാപ്റ്റൻ അഡ്വക്കേറ്റ് കെ.വി.ബിജുവിന് പതാക കൈമാറി ഭാരതീയ കിസാൻ യൂണിയൻ ദേശീയ പ്രസിഡണ്ട് ചൗധരി ഹർപാൽ സിംഗാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ശനിയാഴ്ച രാവിലെ 9 മണിക്ക് ജാഥ കണ്ണൂർ ജില്ലയിൽ ചെറുപുഴയിൽ നിന്ന് ആരംഭിച്ചു തുടർന്ന് 10 30 ന്, ആലക്കോടും, 12 മണിക്ക് പയ്യാവൂരും തുടർന്ന് 2.30 മണിക്ക് ഇരിട്ടിയിലും, 4 മണിക്ക് കേളകത്തും ജാഥക്ക് സ്വീകരണം നൽകി. ചെറുപുഴയിൽ ജില്ലാ തല സ്വീകരണ സമ്മേളനം ഇൻഫാം മുൻ ദേശീയ ചെയർമാൻ ഫാ ജോസഫ് ഒറ്റപ്ലാക്കൽ ഉത്ഘാടനം ചെയ്തു.ആർ കെ എം എസ് ജില്ലാ ചെയർമാൻ സണ്ണി തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങളിൽ ആലക്കോട് സണ്ണി പൈകടയും, പയ്യാവൂരിൽ ഇൻഫാം സംസ്ഥാന വൈസ് പ്രസിഡണ്ട് സ്കറിയ നെല്ലംകുഴിയും , ഇരിട്ടിയിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ ബിനോയ് തോമസും, കേളകത്ത് എഫ്ടിഎ കെ ജനറൽ സിക്രട്ടറി തോമസ് കളപ്പുരക്കലും, സമ്മേളനങ്ങൾ ഉത്ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ സിക്രട്ടറി രവി ദത്ത് സിംഗ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ ഭാരവാഹികളായ കുര്യാക്കോസ് പുതിയേടത്തു പറമ്പിൽ, ജയിംസ് ഗർവാസിസ് കല്ലുവയൽ, അഗസ്ത്യൻ വെള്ളാരംകുന്നേൽ, ടോമി തോമസ്, ബിനോയ് പുത്തൻ നടയിൽ, അമൽ കുര്യൻ, ജോയി മണക്കുഴി, വിവിധ സംഘടനാ നേതാക്കളായ പവിത്രൻ കൊതേരി, വി ഡി ബിന്റോ, മാത്യു ആലുങ്കൽ സംസാരിച്ചു. ജാഥാ ക്യാപ്റ്റൻ അഡ്വ. ബിജു കെ. വി. സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിച്ചു. വൈകുന്നേരം 5.30ന് ജാഥ മാനന്തവാടിയിൽ സമാപിച്ചു. ജാഥ 14 ജില്ലകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നവംബർ 15 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റ് നടയിൽ എത്തിച്ചേരും. തുടർന്ന് 100 മണിക്കൂർ ഉപവാസം സെക്രട്ടറിയേറ്റ് നടയിൽ നടക്കും. ദേശീയ കർഷക പ്രക്ഷോഭ നേതാക്കളും ദക്ഷിണേന്ത്യൻ നേതാക്കളും യാത്രയിൽ പങ്കെടുക്കും.

Karshakaswaraj Satyagraha Message Yatra Kannur District Finale Held at Kelakam.

Related Stories
മാങ്കുട്ടത്തിൻ്റെ പതനം സങ്കടമായി.  സെലിബ്രിറ്റി രാഷ്ട്രീയക്കാരും സൈബർ മഹിളാ നേതാക്കളുടെ ഡിജിറ്റൽ ധൈര്യപ്രകടനങ്ങളും പാർട്ടിക്ക് ദോഷം. അവയോട് അകന്നു നിൽക്കണമെന്ന മിനി മോഹൻ്റെ എഴുത്ത് പങ്കുവച്ച് മാത്യു കുഴൽനാടൻ.

Dec 5, 2025 02:49 PM

മാങ്കുട്ടത്തിൻ്റെ പതനം സങ്കടമായി. സെലിബ്രിറ്റി രാഷ്ട്രീയക്കാരും സൈബർ മഹിളാ നേതാക്കളുടെ ഡിജിറ്റൽ ധൈര്യപ്രകടനങ്ങളും പാർട്ടിക്ക് ദോഷം. അവയോട്...

Read More >>
കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച പദ്ധതികൾ.

Dec 1, 2025 11:03 PM

കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച പദ്ധതികൾ.

കേളകത്തിനായി യുഡിഎഫിൻ്റെ പ്രത്യേക പ്രകടനപത്രിക. തകർന്ന കേളകത്തെ രക്ഷിക്കാൻ മികച്ച...

Read More >>
പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന് കെ.സുധാകരൻ.

Dec 1, 2025 10:00 PM

പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന് കെ.സുധാകരൻ.

പരാതിക്കാരിയെ അധിക്ഷേപത്തിലേക്ക് വലിച്ചിഴച്ച മാധ്യമ പ്രവർത്തകർക്കും ബിജെപി സിപിഎം നേതാക്കൾക്കും എതിരെയും കേസ് വേണമെന്ന്...

Read More >>
രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം ചുവടെ

Nov 28, 2025 09:06 PM

രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം ചുവടെ

രാഹുൽ മാങ്കുട്ടത്തിന്റെ മുൻകൂർ ജാമ്യഹർജിയുടെ പൂർണ രൂപം...

Read More >>
പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ ജോസഫ്

Nov 27, 2025 08:58 AM

പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ ജോസഫ്

പീപ്പീ ദിവ്യയ്ക്കും മാപ്ര താങ്ങി മഹിളാ ഇരവാദികൾക്കും കണക്കിന് കൊടുത്ത് അഭിഭാഷക ദീപ...

Read More >>
Top Stories